കൈതപ്പുഴ കായലിൽ കഴിഞ്ഞ വർഷം നടന്ന വള്ളംകളി
അരൂർ: ഓണത്തിന്റെ വരവ് കഴിഞ്ഞ മൂന്നുവർഷമായി അരൂരിനെ അറിയിച്ചുകൊണ്ടിരുന്നത് കൈതപ്പുഴ കായലിലെ ജലമേളയായിരുന്നു. എന്നാൽ ഇത്തവണ ജലോൽസവം നടക്കാനിടയില്ലെന്ന വർത്ത കായികപ്രേമികളെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. സമുദ്രോല്പന്ന കയറ്റുമതി വ്യവസായത്തിന്റെ പ്രതിസന്ധിയും ഉയരപ്പാത നിർമാണം ദുരിതത്തിലാക്കിയ അരൂരിന്റെ സാമ്പത്തിക സ്ഥിതിയുമാണ് ജലമേള നടത്തിപ്പിന് തടസ്സമായത്. മുൻവർഷങ്ങളിൽ കൂടെ നിന്ന് സഹായിച്ച പലരും സാമ്പത്തിക ദുരിതാവസ്ഥ അറിയിച്ചപ്പോൾ ഈ വർഷം ആഘോഷങ്ങളിൽ നിന്ന് ഒഴിയാൻ സംഘാടകരും നിർബന്ധരാവുകയായിരുന്നു.
അരൂർ ഗ്രാമപഞ്ചായത്ത് ജലമേളയുടെ സംഘാടകരായി മാറിയിരുന്നെങ്കിൽ നാടിന്റെ ഉത്സവമാക്കി മാറ്റാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും സർക്കാറിന്റെ സാംസ്കാരിക വകുപ്പിന്റെയും സഹായം ലഭ്യമാക്കാൻ പഞ്ചായത്തിന് കഴിഞ്ഞിരുന്നെങ്കിൽ ജലമേള തുടരാൻ കഴിയുമായിരുന്നെന്നും സംഘാടകർ കരുതുന്നു.
അരൂർ ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാറിൽ ഇക്കാര്യം സംഘാടകർ ഉന്നയിച്ചെങ്കിലും, പദ്ധതി ആലോചിക്കാൻ പോലും അധികൃതർ തയാറാകാത്തതിന്റെ മനോവിഷമത്തിലാണ് സംഘാടകർ. അരൂർ ബ്ലോട്ട് ക്ലബ്ബിന്റെ സംഘാടന മികവിൽ പതിറ്റാണ്ടുകൾക്കുമുമ്പ് അരൂരിൽ വള്ളംകളി നടന്നിരുന്നു.മൂന്നു വർഷങ്ങൾക്കു മുൻപ് യുവാക്കളുടെ മുൻശകെയിലാണ് ജലമേള പുനരാരംഭിക്കാൻ തീരുമാനിച്ചത്.ദേശീയപാതയിലെ അരൂർ ക്ഷേത്രം കവലയിൽ നിന്ന് ആരംഭിച്ച് അരൂക്കുറ്റി ഫെറി വരെ സാംസ്കാരിക ഘോഷയാത്രയും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.