കാ​ന​ക്ക​ടി​യി​ലെ പൈ​പ്പ് എ​ര​മ​ല്ലൂ​രി​ൽ പൊ​ട്ടി​യ​പ്പോ​ൾ

ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി

അ​രൂ​ര്‍: ഉ​യ​ര​പ്പാ​ത നി​ര്‍മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള കാ​ന​ക്ക​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി. തു​ട​ർ​ന്ന് ജ​ല​വി​ത​ര​ണം മു​ട​ങ്ങി. എ​ര​മ​ല്ലൂ​ര്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. നാ​ലി​ഞ്ച് വ​ലു​പ്പ​മു​ള്ള പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ഇ​ത് ന​ന്നാ​ക്കാ​ന്‍ കാ​ന പൊ​ട്ടി​ക്കേ​ണ്ടി വ​രും. തി​ങ്ക​ളാ​ഴ്ച കാ​ന പൊ​ട്ടി​ച്ച് പൈ​പ്പ് ശ​രി​യാ​ക്കും. പ്ര​ദേ​ശ​ത്തെ കു​റ​ച്ച് വീ​ട്ടു​കാ​ര്‍ക്കു​ള്ള ജ​ല​വി​ത​ര​ണ പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്.

ജ​ല​വി​ത​ര​ണ പൈ​പ്പി​ന് മു​ക​ളി​ലൂ​ടെ കാ​ന പ​ണി​യു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍ക്ക​ട​ക്കം ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഈ ​ആ​ശ​ങ്ക നി​യ​മ​സ​ഭ​യി​ല്‍ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Water distribution pipe burst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.