ദേ​ശീ​യ​പാ​ത​യി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ബൈ​ക്ക്

ഓ​ടി​ക്കു​ന്ന​യാ​ൾ

അരൂർ-തുറവൂർ ഉയരപ്പാത നിർമാണം; ദേശീയപാതയിൽ ദുരിതം തീർത്ത് പൊടിശല്യം

അ​രൂ​ർ: അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി. വേ​ന​ൽ ക​ടു​ത്ത​തോ​ടെ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​മ്പോ​ൾ ഉ​യ​രു​ന്ന പൊ​ടി യാ​ത്ര​ക്കാ​ർ​ക്കും റോ​ഡ​രി​കി​ലെ ക​ച്ച​വ​ട​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ക​യാ​ണ്. മ​ത്സ​രി​ച്ചോ​ടു​ന്ന ബ​സു​ക​ൾ ഉ​യ​ർ​ത്തു​ന്ന പൊ​ടി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ ക​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണ്.

രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട് വ​രെ​യും രാ​ത്രി​യി​ലും ഇ​ട​ത​ട​വി​ല്ലാ​തെ റോ​ഡി​ൽ​നി​ന്ന് പൊ​ടി ഉ​യ​രു​ക​യാ​ണ്. റോ​ഡ​രി​കി​ലെ പൊ​ടി ശ​ല്യം കൊ​ണ്ട് മാ​ത്രം ക​ട​ക​ൾ അ​ട​ച്ച് ക​ച്ച​വ​ടം നി​ർ​ത്തി പോ​യ​വ​ർ നി​ര​വ​ധി​യാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ പൊ​ടി ക​യ​റാ​തി​രി​ക്കാ​ൻ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളും മ​റ്റും വ​ച്ച് മ​റ​ച്ചാ​ണ് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. പൊ​ടി രൂ​ക്ഷ​മാ​കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ത്തു​ന്ന ക​രാ​ർ ക​മ്പ​നി നേ​ര​ത്തെ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള്ളം ത​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പേ​രി​നു​പോ​ലും വെ​ള്ളം ത​ളി​ക്കാ​ൻ ക​രാ​ർ ക​മ്പ​നി ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Tags:    
News Summary - Construction of Aroor-Thuravoor elevated road; Dust nuisance on the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.