അരൂർ: അരൂർ - ഇടക്കൊച്ചി പാലത്തിൽ നിരീക്ഷണ ക്യാമറ ഉണ്ടെന്ന ബോർഡ് മാത്രമേയുള്ളു എന്ന് അറിയാവുന്നവർ പാലത്തിന്‍റെ കവാടത്തിൽ മാലിന്യം നിക്ഷേപിച്ച് കടന്നു കളയുന്നു. മാസങ്ങളായി ഇത് തുടങ്ങിയിട്ട്. ക്യാമറ സ്ഥാപിക്കാൻ പഞ്ചായത്ത് പലതവണ തീരുമാനിച്ചിരുന്നു.
എന്നാൽ, ഇതുവരെ പുതിയ കാമറകൾ വന്നില്ല. പകരം ക്യാമറയുണ്ടെന്ന ബോർഡ് സ്ഥാപിച്ചു. ഇത് മനസിലാക്കിയവരാണ് ഒരു നിയന്ത്രണവുമില്ലാതെ മാലിന്യം തള്ളുന്നത്. കൈതപ്പുഴക്കായലോരത്ത് അരൂർ ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ വിദ്യാർഥികൾ ഒരുക്കിയ ‘സ്നേഹാരാമം’ പാർക്കിൽ കാറ്റുകൊള്ളാനെത്തുന്നവർക്ക് മാലിന്യം മൂലം അസഹനീയ ദുർഗന്ധവും സഹിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.