ആലപ്പുഴ: ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അതിക്രമം നടത്തിയ യുവാവ് പിടിയിൽ. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിന്റെ ചില്ല് അടിച്ചുതകർത്തു. ജീവനക്കാരന് പരിക്ക്. ആലപ്പുഴ കലവൂർ സ്വദേശി ശ്യാമിനെയാണ് സൗത്ത് പൊലീസ് പിടികൂടിയത്.
ബുധനാഴ്ച രാവിലെ 10.30ന് സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിൽ സമയം ചോദിക്കാനെത്തിയപ്പോഴാണ് സംഭവങ്ങൾക്ക് തുടക്കം. ബസുകൾ കൃത്യസമയത്ത് ഇല്ലെന്ന് പറഞ്ഞ് ഇയാൾ ജീവനക്കാരെ അസഭ്യം പറഞ്ഞു. കൂടാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനുനേരെ കൈയേറ്റത്തിനും മുതിർന്നു. പിന്നീട് കൂടുതൽ പ്രകോപിതനായി സ്റ്റേഷൻ മാസ്റ്റർ ഓഫിസിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശിവരാജിന്റെ ഇടതുകൈക്ക് പരിക്കേറ്റു.
ഇയാൾ ചികിത്സ തേടി. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ്എത്തിയാണ് അക്രമാസക്തനായ ഇയാളെ പിടികൂടിയത്. കെ.എസ്.ആർ.ടി.സിക്ക് 25,000 രൂപ നഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. സൗത്ത് പൊലീസ് യുവാവിനെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.