അമ്പലപ്പുഴ: ചപ്പാത്തി നിര്‍മാണ യന്ത്രത്തില്‍ സ്ത്രീതൊഴിലാളിയുടെ കൈ കുടുങ്ങി ഗുരുതര പരിക്കേറ്റു. പുന്നപ്ര ചന്ദ്രഭവനിൽ സതിയമ്മയുടെ (57) വലതു കൈപ്പത്തിയാണ് കുടുങ്ങിയത്. അപകടത്തിൽ കൈപ്പത്തി ചതഞ്ഞരഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12ാം വാർഡ് കമ്പിവളപ്പിൽ അജ്മലിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഫുഡ് പ്രോഡക്ട്സ് എന്ന കമ്പനിയിൽ ചപ്പാത്തി നിർമാണത്തിനിടെയാണ് അപകടം.
തകഴിയിൽനിന്നും ആലപ്പുഴയിൽനിന്നും എത്തിയ അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടിഗ് മെഷീൻ ഉപയോഗിച്ച് യന്ത്രം അകത്തിയും മുറിച്ചുനീക്കിയും അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് പൊലീസ് ജീപ്പിൽ തൊഴിലാളിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തകഴി സ്റ്റേഷൻ ഓഫിസർ എസ്. സുരേഷ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.