പിടിയിലായ പ്രതികൾ

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

അ​മ്പ​ല​പ്പു​ഴ: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ജേ​ഷ് (45), ആ​ല​പ്പു​ഴ ഇ​ര​വു​കാ​ട് വാ​ർ​ഡ് വാ​ലു​ചി​റ​യി​ൽ പ്ര​ദീ​പ് (45) എ​ന്നി​വ​രെ​യാ​ണ് പു​ന്ന​പ്ര സി.​ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​റ​വൂ​ർ പ​ന​യ​ക്കു​ള​ങ്ങ​ര സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്ന്​ ഒ​രു​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ രാ​ജേ​ഷി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് പ​ങ്കാ​ളി​യാ​യ പ്ര​ദീ​പി​നെ​ക്കു​റി​ച്ച വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന്​ ഇ​ര​വു​കാ​ടു​ള്ള പ്ര​ദീ​പി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 10 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ജൂ​ണി​ൽ എം.​ഡി.​എം.​എ​യു​മാ​യി എ​ക്സൈ​സ് പി​ടി​യി​ലാ​യ പ്ര​ദീ​പ്, 50 ദി​വ​സ​ത്തി​ന്​ ശേ​ഷം ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി വീ​ണ്ടും വി​ൽ​പ​ന തു​ട​രു​ക​യാ​യി​രു​ന്നു. 13ഓ​ളം ക്രി​മി​ന​ൽ​ക്കേ​സി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Two people arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.