ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞ നിലയില്‍
Posted On
date_range Updated On
date_range ഗ്യാസ് ലോറി പാടത്തേക്ക് മറിഞ്ഞു
അമ്പലപ്പുഴ: ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറി പാടത്തേക്ക് മറിഞ്ഞു. എടത്വ ലിസ് ലിയോ ഗ്യാസ് ഏജൻസിയുടെ വാഹനമാണ് പാടശേഖരത്തേക്ക് മറിഞ്ഞത്. ഡ്രൈവർ മോനിച്ചനും സഹായി ശരത്തും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ശനിയാഴ്ച വൈകീട്ട് 5.15ന് തകഴി പടഹാരം റേഷൻകട റോഡിലായിരുന്നു സംഭവം. റോഡരിക് താഴ്ന്ന് നിയന്ത്രണംതെറ്റി വാഹനം മുന്നൂറാം പാടശേഖരത്തേക്ക് മറിയുകയായിരുന്നു. മറിയുമ്പോൾ വാഹനത്തിൽ 50 ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.