വയോധികെൻറ കാലുപിടിച്ച് അപേക്ഷിക്കുന്ന കോസ്റ്റൽ പൊലീസ് എസ്.ഐ വി. കമലൻ
സൈക്കിളിൽ പുറത്തിറങ്ങിയ വയോധികെൻറ കാലുപിടിച്ച് എസ്.ഐ
അമ്പലപ്പുഴ: കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും ശക്തമാക്കിയതിനിടയിൽ സൈക്കിളിൽ ചുറ്റാനിറങ്ങിയ വയോധികെൻറ കാലുപിടിച്ച് അപേക്ഷിക്കുന്ന പൊലീസുകാരെൻറ ചിത്രം വൈറലാകുന്നു. തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷൻ എസ്.ഐ വി. കമലൻ വയോധികനോട് കാലു പിടിച്ച് അപേക്ഷിക്കുന്ന ചിത്രമാണ് തരംഗമാകുന്നത്.
ബുധനാഴ്ചയിലെ പതിവ് പട്രോളിങ്ങിനിടെ തോട്ടപ്പള്ളി ഒറ്റപ്പനക്ക് സമീപം വയോധികർ കൂട്ടംകൂടിനിൽക്കുന്നത് എസ്.ഐയുടെ ശ്രദ്ധയിൽപ്പെട്ടു. ജീപ്പ് കണ്ടതോടെ സമീപവാസികളായ വയോധികർ വീടുകളിലേക്ക് മടങ്ങി.
സൈക്കിളിൽ ഇവരോടൊപ്പം സംസാരിച്ചുനിന്ന വയോധികനോട് പുറത്തിറങ്ങാനുള്ള കാരണം അേന്വഷിച്ചെങ്കിലും വ്യക്തമായ മറുപടി ഉണ്ടായില്ല. തുടർന്നാണ് കോവിഡ് വ്യാപനം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ യാത്രക്കാരനെ ബോധ്യപ്പെടുത്തിയ കമലൻ ഇനിയെങ്കിലും അത്യാവശ്യത്തിനല്ലാതെ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് അപേക്ഷിച്ചത്. ഇതാരൊ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.