വ​ള​ഞ്ഞ​വ​ഴി എ​സ്.​എ​ന്‍ ക​വ​ല​ക്ക് സ​മീ​പം പൈ​പ്പ് പൊ​ട്ടി റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു

പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു

അ​മ്പ​ല​പ്പു​ഴ: പൈ​പ്പ് ലൈ​ൻ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​മ്പോ​ൾ നാ​ട്ടു​കാ​ർ കു​ടി​നീ​രി​ന്​​ നെ​ട്ടോ​ട്ട​മോ​ടു​ന്നു. പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

നീ​ർ​ക്കു​ന്നം എ​സ്.​എ​ന്‍ ക​വ​ല ക​ഞ്ഞി​പ്പാ​ടം റോ​ഡി​ൽ അ​ൽ ഹു​ദ പ​ള്ളി​ക്ക് സ​മീ​പം ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്.

ഒ​ന്ന​ര മാ​സ​ത്തി​ല​ധി​ക​മാ​യി ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ഇ​തോ​ടെ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റ്, ഏ​ഴ്​ വാ​ർ​ഡു​ക​ളി​ലും ക​ഞ്ഞി​പ്പാ​ടം പ്ര​ദേ​ശ​ത്തും നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം കി​ട്ടാ​ത്ത സ്ഥി​തി​യാ​യി. പ​ല​രും പ​ണം മു​ട​ക്കി കു​പ്പി​വെ​ള്ള​വും ആ​ര്‍.​ഒ പ്ലാ​ന്‍റ്​ വെ​ള്ള​വു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ടാ​ണ്.

പി.​ഡ​ബ്ല്യു.​ഡി​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യേ​ണ്ട​തെ​ന്നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി പ​റ​യു​ന്ന​ത്. വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ര്‍ക്കം​മൂ​ലം നാ​ട്ടു​കാ​ർ​ക്ക് കു​ടി​വെ​ള്ളം കി​ട്ടാ​ത്ത സ്ഥി​തി​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ത​ക​രാ​ർ പ​രി​ഹ​രി​ച്ച് കു​ടി​വെ​ള്ള​മെ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Pipeline breaks drinking water wasted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.