തകഴി ജങ്ഷന് സമീപം അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍
Posted On
date_range Updated On
date_range കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്
അമ്പലപ്പുഴ: വിമാനത്താവളത്തിൽനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. തകഴി തൊണ്ണൂറ്റിൽ നമിത് (21), ബന്ധു അർച്ചന (32) എന്നിവർക്കാണ് പരിക്കേറ്റത്.
അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ തകഴി ജങ്ഷന് സമീപമായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാർ അമിതവേഗത്തിലെത്തി ബൈക്കിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും അമ്പലപ്പുഴ പൊലീസ് ജീപ്പിലാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ അർച്ചനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.