ചിരട്ടപ്പാവകളുമായി നിത
Posted On
date_range Updated On
date_range ചിരട്ടപ്പാവയിൽ കരവിരുത് തെളിയിച്ച് 10 വയസ്സുകാരി
അമ്പലപ്പുഴ: ചിരട്ടപ്പാവ നിർമാണത്തിൽ കരവിരുത് തെളിയിച്ച് 10 വയസ്സുകാരി. കുറവൻതോട് തെക്കേ വെളിയിൽ സജി-രമ്യ ദമ്പതികളുടെ മകൾ നിതയാണ് ജീവൻ തുടിക്കുന്ന പാവകൾ ചിരട്ടകളിൽ നിർമിക്കുന്നത്. നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ്. കോവിഡുകാലത്ത് യൂട്യൂബിൽനിന്നാണ് ചിരട്ടപ്പാവ നിർമാണം പരിശീലിച്ചത്. വർണമനോഹര പാവകൾ തീർക്കുന്നതിന് മാതാപിതാക്കളുടെ പ്രോത്സാഹനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.