എ.ഐ.എസ്​.എഫ്​ സംസ്ഥാന സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

ആ​ല​പ്പു​ഴ: എ.​​ഐ.​എ​സ്.​എ​ഫ്​ 45ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ആ​ല​പ്പു​ഴ​യി​ൽ തി​ങ്ക​ളാ​ഴ്ച തു​ട​ക്കം. രാ​വി​ലെ 7.30ന്​ ​വ​യ​ലാ​റി​ൽ​നി​ന്നും വ​ലി​യ ചു​ടു​കാ​ട് ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ത്തി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പ​താ​ക, ദീ​പ​ശി​ഖ ജാ​ഥ​ക​ൾ സ​മ്മേ​ള​ന​ന​ഗ​റി​ൽ സം​ഗ​മി​ക്കും. രാ​വി​ലെ 10.30ന്​ ​ആ​ല​പ്പു​ഴ ടൗ​ൺ​ഹാ​ളി​ൽ ചേ​രു​ന്ന പ്ര​തി​നി​ധി​സ​മ്മേ​ള​നം സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ക്കി മ​ഹേ​ശ്വ​രി, പ്ര​സി​ഡ​ന്‍റ്​ ശു​ഭം ബാ​ന​ർ​ജി, സി.​പി.​ഐ സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ചേ​രു​ന്ന സാം​സ്കാ​രി​ക സ​ദ​സ്സ്​ സി.​പി.​ഐ ദേ​ശീ​യ ക​ൺ​ട്രോ​ൾ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - AISF State Conference begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.