ആലപ്പുഴ: ജില്ലയില്‍ 640 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 597 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 40 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1990 പേര്‍ രോഗമുക്തരായി. നിലവിൽ 8758 പേര്‍ ചികിത്സയിലുണ്ട്. കോവിഡ് മരണവിവരം നല്‍കണം ആലപ്പുഴ: കോവിഡ് ബാധിച്ച് ജില്ലക്ക് പുറത്തുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മരിക്കുന്ന ആലപ്പുഴ ജില്ലക്കാരുടെ വിവരങ്ങള്‍ എത്രയും വേഗം ജില്ല മെഡിക്കല്‍ ഓഫിസിലെ കണ്‍ട്രോള്‍ റൂമില്‍ (ഫോണ്‍-0477 2239999) അറിയിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ ഇരിക്കുന്നവര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചാലും ഇതേ രീതിയില്‍ വിവരം നല്‍കണം. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് താമസം കൂടാതെ ലഭ്യമാക്കുന്നതിനാണ് ക്രമീകരണം. ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ കനാലിൽ പതിച്ചു ആലപ്പുഴ: ഡ്രൈവിങ് പരിശീലനത്തിനിടെ വനിത ഓടിച്ച കാർ നിയന്ത്രണംവിട്ട് കനാലിൽ വീണു. മങ്കൊമ്പ് സ്വദേശിനി സിനി സേവ്യറാണ് കാറോടിച്ചത്. ഇവരെ ഡ്രൈവിങ് പഠിപ്പിക്കാൻ പരിശീലകനും ഭർത്താവും ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 12.35ന് വാടപൊഴിയിലാണ് സംഭവം. അവധിദിനത്തിൽ കാർ ഡ്രൈവിങ് പരിശീലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കനാലിലേക്ക് പതിച്ച കാറിന്‍റെ മുൻഭാഗം വെള്ളത്തിൽ മുങ്ങി. അപകടത്തിൽപെട്ടവരെ നാട്ടുകാരാണ് രക്ഷിച്ചത്. ആർക്കും കാര്യമായ പരിക്കില്ല. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷാസേന അസി.സ്റ്റേഷൻ ഓഫിസർ ആർ. ഗിരീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കാറിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയശേഷം മടങ്ങി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് കാർ കരക്ക് കയറ്റി. APL MB 02 Car Vadakkal Canal ഡ്രൈവിങ് പരിശീലിക്കുന്നതിനിടെ കനാലിലേക്ക് പതിച്ച കാർ ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.