2074 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 2074 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 52 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1541 പേര്‍ രോഗമുക്തരായി. നിലവില്‍ 15817 പേര്‍ ചികിത്സയില്‍ കഴിയുന്നു. `````````` മീഡിയാവൺ: കേന്ദ്രനീക്കം അപലപനീയം -ഐ.എൻ.എൽ ആലപ്പുഴ: മീഡിയവണിന് നേരെയുള്ള കേന്ദ്രനീക്കം മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമമാണെന്നും അപലപനീയമാണെന്നും ഐ.എൻ.എൽ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മീഡിയവണിന്‍റെ നയനിലപാടുകളോട് വിയോജിപ്പുണ്ട്. എങ്കിലും വിയോജിപ്പുകളെ തല്ലിക്കെടുത്തുന്ന ഫാഷിസ്റ്റ് രീതിയോട് യോജിക്കാനാവില്ലെന്നും മീഡിയവൺ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തോട് വിയോജിക്കുന്നതായും ജില്ല പ്രസിഡന്‍റ്​ നിസാറുദ്ദീൻ കാക്കോന്തറയും ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.