ആലപ്പുഴ: ജില്ലയില്‍ 172 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 166 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.75 ശതമാനമാണ്. 338 പേര്‍ രോഗമുക്തരായി. നിലവില്‍ 2375 പേര്‍ ചികിത്സയില്‍ കഴിയുന്നു. `````````````````````` നവോദയ പ്രവേശനം; സമയപരിധി നീട്ടി ആലപ്പുഴ: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022- 23 അധ്യയന വര്‍ഷം ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള അഞ്ചു സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. നവംബര്‍ 30 വരെ www.navodaya.gov.in, www.nvsadmissionclassnine.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2021-22 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നവരെയാണ് പരിഗണിക്കുക. 2006 മെയ് ഒന്നിനോ അതിനു ശേഷമോ 2010 ഏപ്രില്‍ മുപ്പതിനോ അതിനു മുേമ്പാ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പ്രായപരിധി ബാധകമാണ്. ഫോണ്‍ 0479-2320056. ``````````````` അധ്യാപക ഒഴിവ് ആലപ്പുഴ: കിടങ്ങറ ഗവണ്‍മൻെറ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ ജൂനിയര്‍ ടീച്ചറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 18ന് രാവിലെ 10ന് സ്‌കൂളില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0477-2753232, 9400181880. ---------------- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആലപ്പുഴ: ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി. ജില്ല കലക്ടര്‍ ആണ് അവധി പ്രഖ്യാപിച്ചത്. -------------------- മലബാർ സമര അനുസ്മരണജാഥ പര്യടനം ആലപ്പുഴ: മലബാർ സമര അനുസ്മരണ സമിതിയുടെ സംസ്ഥാന ജാഥ 18, 19 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. പതിനെട്ടിന് രാവിലെ 9 ന് വടുതലയിൽനിന്ന് ആരംഭിച്ച് മണ്ണഞ്ചേരി ജങ്ഷൻ,ആലപ്പുഴ മക്കിടുഷാ പള്ളിക്ക് സമീപം, കുറവൻതോട് ജങ്ഷൻ, വണ്ടാനം കിണർമുക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകുന്നേരം 7 ന് വളഞ്ഞവഴി ജങ്ഷനിൽ സമാപിക്കും. 19ന് രാവിലെ 9.30 ന് തൃക്കുന്നപ്പുഴയിൽ ആരംഭിച്ച് 1.30 ന് കായംകുളത്ത് പ്രതാങ്ങമൂട് ജങ്ഷനിൽ സമാപിക്കും. യാത്രക്ക് ജില്ലയിൽ സ്വീകരണം നൽകുന്നതിന് വിവിധ കേന്ദ്രങ്ങളിൽ ജനകീയ സമിതി രൂപവത്കരിക്കുകയും ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തതായി ജില്ല കൺവീനർ പി.എ. നവാസ് വണ്ടാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.