152 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 152 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 147 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ചുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗസ്ഥിരീകരണ നിരക്ക്​ 4.86 ശതമാനമാണ്. 172 പേര്‍ രോഗമുക്തരായി. നിലവില്‍ 1509 പേര്‍ ചികിത്സയിലുണ്ട്​. കേരഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്​ച രാവിലെ 10.30ന് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കഞ്ഞിക്കുഴി പി.പി. സ്വാതന്ത്ര്യം സ്​മാരക കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഗീത കാർത്തികേയൻ അധ്യക്ഷത വഹിക്കും. സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം ആലപ്പുഴ: പി.എസ്.സി, യു.പി.എസ്.സി. മത്സര പരീക്ഷകള്‍ക്ക്​ തയാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ്​ സൻെറര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് സൗജന്യ പരിശീലനം നല്‍കും. 2022 ജനുവരി മുതല്‍ ജൂണ്‍ വരെ റെഗുലര്‍, ഹോളിഡേ കോഴ്​സുകളുണ്ട്. പ്രായം 18നും 39നും മധ്യേ. എസ്.എസ്.എല്‍.സി ബുക്കി​ൻെറ പകര്‍പ്പ്, രണ്ട് ഫോട്ടോ എന്നിവ സഹിതം നിശ്ചിത ഫോറത്തില്‍ ഈ മാസം 20 വരെ നേരിട്ട് അപേക്ഷ നല്‍കാം. ഫോണ്‍: 0477 2252869, 8593948584, 8891877287, 7994063198.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.