ചെങ്ങന്നൂർ: ചെറിയനാട് കിഴക്കുംമുറി അരിയുണ്ണിശ്ശേരി ഗ്രാമം കോളനിയിൽ മമ്പ്രപ്പാടം പുഞ്ചയുടെ തെക്കരികിലെ പൊതുശൗചാലയത്തിന് പിന്നിൽ കാടുപിടിച്ച സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ നാല് കന്നാസുകളിലായി 140 ലിറ്റർ കോട കണ്ടെടുത്ത് നശിപ്പിച്ചു. എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ കെ.പി. പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സി.ഇ.ഒമാരായ ബി. പ്രവീൺ, രാഹുൽ കൃഷ്ണൻ, ആകാശ് നാരായണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.