131 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 131 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 126 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ചുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗ സ്ഥിരീകരണ നിരക്ക്​ 4.3 ശതമാനമാണ്. 115 പേര്‍ രോഗമുക്തരായി. നിലവില്‍ 1365 പേര്‍ ചികിത്സയിലുണ്ട്​. ഐ.എച്ച്.ആര്‍.ഡി കോഴ്​സുകള്‍ക്ക് അപേക്ഷിക്കാം ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്കില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ആറുമാസ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ്​​ ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ്​വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. ഇൗ മാസം 31നകം അപേക്ഷിക്കണം. ഫോണ്‍: 0476 2623597, 9447488348. ടെന്‍ഡര്‍ ക്ഷണിച്ചു ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ജില്ല ആശുപത്രിയില്‍ 2022ല്‍ സി.ടി, എം.ആര്‍.ഐ, അള്‍ട്രാ സൗണ്ട് സ്‌കാനിങ്​, എക്‌സ്-റേ പരിശോധന എന്നിവ നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 24ന് ഉച്ചക്ക്​ ഒന്നുവരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 0477 2251151, ഇ-മെയില്‍: wcalpy@gmail.com.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.