119 പേര്‍ക്ക് കോവിഡ്; രോഗമുക്തി 159

ആലപ്പുഴ: ജില്ലയില്‍ 119 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഒമ്പതുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗസ്ഥിരീകരണ നിരക്ക്​ 5.39 ശതമാനമാണ്.159 പേര്‍ രോഗമുക്തരായി. നിലവില്‍ 1449 പേര്‍ ചികിത്സയിലുണ്ട്​. പക്ഷിപ്പനി: 63,677 പക്ഷികളെ കൊന്നൊടുക്കി ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ഇതുവരെ 63,677 പക്ഷിക​െള കൊന്നൊടുക്കി. ഞായറാഴ്​ച മാത്രം ജില്ലയില്‍ 15,643 താറാവുകളെയാണ്​ കൊന്നത്​. കരുവാറ്റ -7966, പുറക്കാട് -3630, ചെറുതന -4047 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളില്‍ കൊന്ന താറാവുകളുടെ എണ്ണം. എറണാകുളം ജില്ലയില്‍നിന്നുള്ള അഞ്ചും കൊല്ലത്തുനിന്നുള്ള രണ്ടും ടീമുകള്‍ ഉള്‍പ്പെടെ മൃഗസംരക്ഷണ വകുപ്പി​ൻെറ 10 റാപിഡ് റെസ്‌പോണ്‍സ് ടീമുകളാണ് ഞായറാഴ്​ച കള്ളിങ്ങും അണുനശീകരണവും നടത്തിയത്. ജില്ലയില്‍ ഈമാസം ഒമ്പത്​ മുതല്‍ ഇതുവരെ 63,677 പക്ഷികളെയാണ് കൊന്നത്. ഇതില്‍ 63,414 താറാവുകളും 263 കോഴികളും ഉള്‍പ്പെടുന്നു. 28,044 മുട്ടകളും 1750 കിലോ തീറ്റയും നശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.