11 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 11 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 22 പേര്‍ രോഗമുക്തരായി. നിലവില്‍ 115 പേര്‍ ചികിത്സയിലുണ്ട്​. വിത്തുത്സവം സംഘടിപ്പിച്ചു ആലപ്പുഴ: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിത്തുത്സവം പരിപാടി എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര കായല്‍ നില ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. അന്യംനിന്നുവരുന്ന പരമ്പരാഗത കാര്‍ഷിക വിളകളുടെ വിത്ത് പ്രദര്‍ശനം, വിത്ത് കൈമാറ്റം, കാര്‍ഷിക വിപണനം എന്നിവ വിത്തുത്സവത്തിന്റെ ഭാഗമായി നടന്നു. ജൈവവൈവിധ്യ ബോര്‍ഡ് പ്രിന്‍സിപ്പല്‍ സയിന്റിഫിക് ഓഫിസര്‍ ഡോ. എസ്. യമുന, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ ടി.ജി. ചന്ദ്രപ്രകാശ്, ബോര്‍ഡ് അംഗം കെ. സതീഷ് കുമാര്‍, ജൈവവൈവിധ്യ വിദഗ്​ധരായ ഡോ. സി.കെ. പീതാംബരന്‍, ഡോ.സി.കെ. ഷാജു, റിസര്‍ച് ഓഫിസര്‍ ഡോ. ടി.എ. സുരേഷ് എന്നിവര്‍ പങ്കെടുത്തു. 'കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം' വിഷയത്തില്‍ ഡോ. സി.കെ. പീതാംബരനും 'ആലപ്പുഴയുടെ കാര്‍ഷികസമ്പ്രദായങ്ങള്‍ കാലാവസ്ഥ വ്യതിയാന പശ്ചാത്തലത്തില്‍' വിഷയത്തില്‍ ഡോ. കെ.ജി. പത്മകുമാറും 'അന്യം നിന്നുവരുന്ന കാര്‍ഷികവിളകള്‍, വിത്ത് സംരക്ഷണം, കാര്‍ഷിക നാട്ടറിവുകള്‍' വിഷയത്തില്‍ കര്‍ഷകമിത്ര ടി.എസ്. വിശ്വനും ക്ലാസ്​ നയിച്ചു. ഫയല്‍ അദാലത്: 200 അപേക്ഷ തീര്‍പ്പാക്കി ആലപ്പുഴ: റവന്യൂ ഡിവിഷൻ ഓഫിസില്‍ നടത്തിയ ഫയല്‍ അദാലത്തില്‍ 200 അപേക്ഷയില്‍ തീര്‍പ്പുകല്‍പിച്ചു.150 അപേക്ഷകര്‍ക്ക് ഉത്തരവുകള്‍ കൈമാറി. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡേറ്റ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതുള്‍പ്പെടെ സമീപ നാളുകളില്‍ നടത്തിയ മൂന്ന് അദാലത്തിലായി എഴുനൂറോളം അപേക്ഷകളാണ്​ തീർപ്പായത്​. കുടിശ്ശിക ഫയലുകളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് സബ് കലക്ടര്‍ സൂരജ് ഷാജി അറിയിച്ചു. തഹസില്‍ദാര്‍ ഉഷ, അമ്പലപ്പുഴ തഹസില്‍ദാര്‍(ആര്‍.ആര്‍) സുനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.ഡി. സുധി, കെ.വി. ഗിരീശന്‍, സനല്‍ കുമാര്‍ സീനിയര്‍ സൂപ്രണ്ട് ബി. കവിത എന്നിവരും അദാലത്തില്‍ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.