സര്‍ക്കാര്‍ പദ്ധതി; ജില്ലയില്‍ തുടങ്ങുന്നത് 9666 സംരംഭങ്ങള്‍

പ്രദേശങ്ങളുടെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള സംരംഭങ്ങളാണ് തുടങ്ങുക ആലപ്പുഴ: ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ യാഥാർഥ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ ജില്ലയില്‍ 9666 സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഉൽപാദന, വ്യാപാര, സേവന മേഖലകളിലെ ഈ സംരംഭങ്ങളുടെ തദ്ദേശ സ്ഥാപനതലത്തിലുള്ള കരട് പ്രവര്‍ത്തന രേഖ തയാറായി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതത് പ്രദേശങ്ങളുടെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള സംരംഭങ്ങളാണ് തുടങ്ങുക. പദ്ധതി നിര്‍വഹണത്തില്‍ സഹായിക്കുന്നതിന്​ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ബി.ടെക്, എം.ബി.എ ബിരുദധാരികളായ 86 ഇന്റേണ്‍സിനെ നിയമിച്ചിട്ടുണ്ട്. സംരംഭകത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക, സംരംഭം തുടങ്ങാന്‍ അവരെ സജ്ജരാക്കുക തുടങ്ങിയ ചുമതലകളാണ് ഇന്റേണ്‍സ് നിര്‍വഹിക്കുക. സംരംഭം തുടങ്ങുന്നതുവരെ എല്ലാ ഘട്ടത്തിലും ഇവരുടെ സഹായമുണ്ടാകും. കലക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷയും ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി.ഒ രഞ്ജിത് കണ്‍വീനറുമായുള്ള മോണിറ്ററിങ്​ കമ്മിറ്റിയാണ് ജില്ലതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.