കുട്ടനാട്: മഴയും വെള്ളപ്പൊക്കവും കാരണം ഒരാഴ്ചക്കിടെ ജില്ലയിൽ 8.86 കോടി രൂപയുടെ കൃഷി നശിച്ചു. കൃഷിവകുപ്പ് തയാറാക്കിയ പ്രഥമവിവര റിപ്പോർട്ടിലാണ് നഷ്ടക്കണക്ക്. ചെങ്ങന്നൂർ, ചേർത്തല, ഹരിപ്പാട് ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം. ഇവിടെ 2.38 കോടി, 1.22 കോടി, 1.10 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കൃഷി ഓഫിസർമാരും ഉദ്യോഗസ്ഥരും ജില്ലയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച് എടുത്ത കണക്കാണിത്. ഇതിൽ വ്യത്യാസമുണ്ടാകുമെങ്കിലും കാര്യമായ കുറവുണ്ടാകാനിടയില്ല. നഷ്ടപരിഹാരത്തിന് കർഷകർ ഓൺലൈനായി അപേക്ഷിച്ച ശേഷമേ കൃത്യമായ കണക്കു ലഭിക്കുകയുള്ളൂ. ഇതിനു രണ്ടാഴ്ചയെടുക്കും. വാഴ, നെല്ല് എന്നിവക്കാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. ഓണവിപണി ലക്ഷ്യമാക്കി നട്ട വാഴകളാണ് പ്രധാനമായും നശിച്ചത്. കുലച്ച വാഴ 64,460 എണ്ണം നിലംപൊത്തി. 3.86 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 61,728 കുലക്കാത്ത വാഴകൾ നശിച്ച വകയിൽ 2.46 കോടിയാണ് നഷ്ടം കണക്കാക്കുന്നത്. 108 ഹെക്ടർ നെൽകൃഷി നശിച്ചതായാണ് ലഭ്യമായ കണക്ക്. ഇതുവഴി 1.62 കോടി രൂപയുടെ നാശനഷ്ടം. മഴയും വെള്ളപ്പൊക്കവും തുടങ്ങിയശേഷം അഞ്ച് പാടങ്ങളിൽ മടവീണിരുന്നു. ഇതുകൂടി കണക്കാക്കിയാൽ കൃഷിനാശത്തിന്റെ കണക്ക് കൂടും. 19.88 ലക്ഷത്തിന്റെ പച്ചക്കറിയും 13.05 ലക്ഷത്തിന്റെ കിഴങ്ങുവർഗങ്ങളും നശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.