ആലപ്പുഴ: മോട്ടോർ വാഹനവകുപ്പിന്‍റെ നേതൃത്വത്തിൽ ആലപ്പുഴ ടൗണ്‍ ഹാളില്‍ നടത്തിയ പരാതി പരിഹാര അദാലത് വാഹനീയത്തിൽ പരാതിക്കാരുടെ പ്രളയം. വെള്ളിയാഴ്ച രാവിലെ മുതൽ നൂറുകണക്കിന് പേരാണ് ഗതാഗതമന്ത്രി ആന്‍റണി രാജുവിനെ നേരിൽ കണ്ട് പരാതി സമർപ്പിച്ചത്. ആകെയുള്ള 607 പരാതിയിൽ 504 എണ്ണം തീർപ്പാക്കി. ജില്ലയിലെ ആർ.ടി ഓഫിസ് പരിധിയിൽ വിതരണം നടത്തിയ ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ വിവരങ്ങൾ ആലപ്പുഴ-261, കായംകുളം-62, ചെങ്ങന്നൂർ-18, മാവേലിക്കര-29, ചേർത്തല-209, കുട്ടനാട്-28 എന്നിങ്ങനെയാണ്. വലിയ വാഹനങ്ങളുടെ നികുതികൾ തവണകളായി അടക്കാൻ സംവിധാനം ഏർപ്പെടുത്തിയെന്നതാണ് പ്രധാന തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.