ആലപ്പുഴ: നീണ്ടനാളത്തെ ഇടവേളക്കുശേഷം ജില്ലയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 50ൽ താഴെയായി. ശനിയാഴ്ച ജില്ലയില്‍ 49 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 107 പേര്‍ രോഗമുക്തരായി. നിലവില്‍ 442 പേര്‍ ചികിത്സയിലുണ്ട്. മണ്ണറിഞ്ഞുള്ള കൃഷി ആരോഗ്യസംരക്ഷണത്തിന് അനിവാര്യം -മന്ത്രി പി. പ്രസാദ് ചേർത്തല: ആരോഗ്യത്തിന് ഉപകരിക്കുന്ന ഭക്ഷ്യവിളകളുടെ ഉൽപാദനത്തിന് മണ്ണിനെ അടുത്തറിഞ്ഞ് കൃഷി നടത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പി. പ്രസാദ്. ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങളിലെ മണ്ണിനങ്ങളുടെ പരിപാലനം സംബന്ധിച്ച് സംസ്ഥാന മണ്ണു പര്യവേക്ഷണ മണ്ണുസംരക്ഷണ വകുപ്പ് ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 200 കര്‍ഷകര്‍ക്ക് മണ്ണ് ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു. മണ്ണിനെ അറിയാം മൊബൈലിലൂടെ (എം.എ.എം) മൊബൈല്‍ അപ്ലിക്കേഷനും പരിചയപ്പെടുത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗീത ഷാജി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിനിമോള്‍ സാംസണ്‍, ഗീത കാര്‍ത്തികേയന്‍, സ്വപ്ന ഷാബു, കവിത ഷാജി, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ഷാജി, എന്‍.എസ്. ശിവപ്രസാദ്, സജിമോള്‍ ഫ്രാന്‍സിസ്, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്. പത്മം, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. ശ്രീരേഖ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ജെ. കൃഷ്ണ കിഷോര്‍, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രശ്മി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശിധരന്‍, ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു. APL MINISTER P PRASAD ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങളിലെ മണ്ണിനങ്ങളുടെ പരിപാലനം സംബന്ധിച്ച് ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളേജിൽ സംഘടിപ്പിച്ച ശിൽപശാല മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.