മാവേലിക്കര: ഡി.വൈ.എഫ്.ഐ-എസ്.ഡി.പി.ഐ സംഘർഷത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകൻെറ ബൈക്ക് കത്തിച്ച കേസിൽ അമ്പതോളം പേർക്കെതിരെ കുറത്തികാട് പൊലീസ് കേസെടുത്തു. മാങ്കാംകുഴി മാമ്പ്ര കോളനിയില്‍ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. പ്രദേശത്ത് എസ്.ഡി.പി.ഐ പ്രവർത്തകൻെറ വീടടക്കം രണ്ട് വീടിനുനേരെ ആക്രമണമുണ്ടായി. കുഞ്ഞുങ്ങളടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാങ്കാംകുഴി മാമ്പ്ര കോളനിയില്‍ ഞായറാഴ്ച രാത്രി 10ന് നടന്ന എസ്.ഡി.പി.ഐ-ഡി.വൈ.എഫ്.ഐ സംഘർഷത്തില്‍ ഡി.വൈ.എഫ്.ഐ മാങ്കാംകുഴി മേഖല കമ്മിറ്റി അംഗമായ വെട്ടിയാര്‍ ശരവണയില്‍ അരുണ്‍കുമാറിനാണ് (21) കുത്തേറ്റത്. അരുണ്‍ സുഹൃത്തിൻെറ വിവാഹത്തിന് മംഗളപത്രം കൊടുക്കേണ്ട ആവശ്യത്തിന് വെട്ടിയാര്‍ മാമ്പ്ര കോളനിയിെല മറ്റൊരു സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടെ ബൈക്കുകള്‍ ഓവര്‍ടേക്ക് ചെയ്തത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേതുടർന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐ പ്രവർത്തകൻ ഷമീറിൻെറ വീട് തകര്‍ത്തു. സംഭവത്തില്‍ ഷമീറിൻെറ ഭാര്യ സമീന (25), മക്കളായ മുഹമ്മദ് ആദം (മൂന്ന്), മുഹമ്മദ് അയാന്‍ (ഒന്ന്) എന്നിവര്‍ക്ക് പരിക്കേറ്റു. ഷമീറിൻെറ വീടിനു മുന്നിൽ െവച്ചിരുന്ന എസ്.ഡി.പി.ഐ മണ്ഡലം വൈസ് പ്രസിഡൻറ് അജി വെട്ടിയാറിൻെറ ഇരുചക്ര വാഹനം മാമ്പ്ര കോളനിക്കു സമീപം കൊണ്ടുപോയി കത്തിച്ചു. സി.പി.എം പ്രവര്‍ത്തകനായ വെട്ടിയാര്‍ രാജേഷിൻെറ വീടാണെന്ന് കരുതി സമീപവാസിയും രാജേഷിൻെറ ബന്ധുവുമായ രാമനെല്ലൂര്‍ സ്വദേശി സദാനന്ദൻെറ വീടിനുനേരെ ആക്രമണം ഉണ്ടായി. സംഭവത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമസംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍. ജോസിൻെറ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.