കോവിഡ് മരണം: 484 പേർക്ക് ധനസഹായം നൽകി

ഇതുവരെ ലഭിച്ചത്​ 1008 അപേക്ഷ ആലപ്പുഴ: കോവിഡ് ബാധിച്ച്​ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിന്​ ജില്ലയിൽ ഇതുവരെ സമർപ്പിക്കപ്പെട്ട 1008 അപേക്ഷയിൽ 748 എണ്ണം പരിശോധന പൂർത്തിയാക്കി അംഗീകരിച്ചു. ഇതിൽ 484 പേർക്ക് ധനസഹായമായ 50,000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയതായി കലക്ടർ എ. അലക്‌സാണ്ടർ അറിയിച്ചു. ശേഷിക്കുന്നവർക്ക് സമയബന്ധിതമായി പണം നൽകുന്നതിന് നടപടി പുരോഗമിക്കുന്നു. ധനസഹായത്തിനും കോവിഡ് ബാധിച്ചുമരിച്ച ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്കുള്ള പെൻഷൻ ലഭിക്കാനും relief.kerala.gov.in പോർട്ടൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങൾ കോവിഡ് 19 ഡെത്ത് ഇൻഫർമേഷൻ സിസ്​റ്റത്തിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഈ പോർട്ടലിലൂടെ അപ്പീൽ നൽകുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.