ഉയരുന്നു കണക്കുകൾ; 463 പേര്‍ക്കുകൂടി കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 463 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 449പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറുപേർ വിദേശത്തുനിന്ന്​ എത്തിയതാണ്. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്​ 13.26 ശതമാനമാണ്. ചൊവ്വാഴ്ച 347 പേർക്കായിരുന്നു​ രോഗം സ്ഥിരീകരിച്ചത്​. 139പേര്‍ രോഗമുക്തരായി. നിലവില്‍ 2941 പേര്‍ ചികിത്സയില്‍ കഴിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.