lead package ഹരിപ്പാട്: പാടശേഖരം വെള്ളത്തിൽ മുങ്ങിനശിച്ചതോടെ ചെറുതന കൃഷിഭവൻ പരിധിയിലെ തേവേരി-തണ്ടപ്ര പാടശേഖരത്തിലെ ഏക്കറുകണക്കിന് സ്ഥലത്തെ രണ്ടാംകൃഷി വിളവെടുപ്പ് കർഷകർ ഉപേക്ഷിച്ചു. വിതയിറക്കി 155 ദിവസം പിന്നിട്ട ശേഷമാണ് വിളവെടുപ്പ് ആരംഭിച്ചത്. എട്ട് കൊയ്ത്തുയന്ത്രങ്ങൾ തമിഴ്നാട്ടിൽനിന്ന് ലക്ഷങ്ങൾ പണം നൽകിയാണ് പാടശേഖര സമിതി കൊണ്ടുവന്നത്. യന്ത്രമെത്തിച്ച് പത്തേക്കർ തികച്ച് കൊയ്യുന്നതിന് മുമ്പേ കർഷകർക്ക് കൃഷി ഉപേക്ഷിച്ചു. തോരാത്തമഴയും കിഴക്കൻ വെള്ളത്തിൻെറ വരവിലും പാടം വെള്ളത്തിലാകുകയും നെൽചെടികൾ പൂർണമായും നിലംപതിച്ചതുമാണ് കർഷകർക്ക് ഇരുട്ടടിയായത്. യന്ത്രങ്ങൾ കരയിൽ സൂക്ഷിച്ചു. മണിക്കൂറിന് ചങ്ങാടക്കൂലി ഉൾെപ്പടെ 2500 രൂപ നിരക്കിലാണ് യന്ത്രം എത്തിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കൊയ്ത്ത് ആരംഭിച്ചത്. കൊയ്ത്ത് തുടങ്ങിയ ഘട്ടത്തിൽ കാലാവസ്ഥ അനുകൂലമായിരുന്നു. രണ്ടാഴ്ച മുമ്പ് വെള്ളത്തിൻെറ അതിസമ്മർദത്തിൽ മട വീഴ്ചയുണ്ടായെങ്കിലും കർഷകരുടെയും നെല്ലുൽപാദക സമിതിയുടെയും അവസരോചിത ഇടപെടലിൽ മട തടഞ്ഞ് രക്ഷപ്പെടുത്തിയെടുത്ത കൃഷിയാണ് തകർന്നടിഞ്ഞത്. പതിനായിരങ്ങൾ കടമെടുത്താണ് അധികപേരും കൃഷി ചെയ്തത്. വിളവെടുപ്പിൻെറ ഘട്ടത്തിലുണ്ടായ ദുരിതം മൂലം കടുത്ത പ്രയാസത്തിലാണ് കർഷകർ. കൃഷി നാശത്തിൽ വിള ഉപേക്ഷിച്ച കർഷകർ കൃഷി ഓഫിസിൽ അപേക്ഷ സമർപ്പിച്ചു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായവും ഇൻഷുറൻസ് പരിരക്ഷയുമാണ് ഇപ്പോഴത്തെ കർഷകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.