ട്രെയിനിൽ എത്തിച്ച 3.6 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: ആന്ധ്രയിൽനിന്ന്​ ട്രെയിൻവഴി വിൽപനക്കെത്തിച്ച 3.6 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. അമ്പലപ്പുഴ കാക്കാഴം മുറിയിൽ പുതുശ്ശേരിൽവീട്ടിൽ മുഹമ്മദ് അജാസ് (21), കാക്കാഴം കിണറ്റുംകര വീട്ടിൽ നവീൻ നന്ദകുമാർ (22) എന്നിവരെയാണ്​ എക്​സൈസ്​ പിടികൂടിയത്​. തിങ്കളാഴ്​ച രാവിലെ ഏഴിന്​ അമ്പലപ്പുഴ റെയിൽവേ സ്​റ്റേഷനിലാണ്​ സംഭവം. കൊച്ചുവേളി-ബംഗളൂരു എക്സ്​പ്രസിൽ കടത്തിയ കഞ്ചാവാണ്​ പിടികൂടിയത്​. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആലപ്പുഴ റേഞ്ച് ഇൻസ്​പെക്ടർ എസ്​. സതീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാഗിൽ ഒളിപ്പിച്ച നിലയിലാണ്​ കഞ്ചാവ്​ ക​ണ്ടെടുത്തത്​. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു. പ്രിവന്‍റിവ്​ ഓഫിസർമാരായ എൻ. ബാബു, പി.ടി. ഷാജി, കെ.എസ്. അലക്സ്, ഐ.ബി പ്രിവന്‍റിവ്​ ഓഫിസർ അലക്സാണ്ടർ, പ്രിവന്‍റിവ്​ ഓഫിസർ ഗ്രേഡ് എസ്​. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിലാൽ, സാജൻ ജോസഫ്, എം.ആർ. റെനീഷ്, ആർ. ജയദേവ്, വനിത സിവിൽ എക്സൈസ് ഓഫിസർ ബബിതാരാജ് എന്നിവർ നേതൃത്വം നൽകി. APL ganja prathikal അമ്പലപ്പുഴ റെയിൽവേ സ്​റ്റേഷനിൽനിന്ന്​ കഞ്ചാവുമായി പിടികൂടിയ മുഹമ്മദ്​ അജാസും നവീനും അധ്യാപക ഒഴിവ്​: അഭിമുഖം ഇന്ന്​ ആലപ്പുഴ: ഗവ. ഗേൾഡ്​ എച്ച്​.എസ്​.എസിൽ 2022-23 അധ്യയനവർഷം എച്ച്​.എസ്​.ടി മലയാളം തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടിന്​ സ്​കൂളിൽ നടക്കും. ദിവസവേതാടിസ്ഥാനത്തിലുള്ള നിയമനത്തിന്​ താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം. ഫോൺ: 0477 2260391.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.