മികവുത്സവം: സാക്ഷരത പരീക്ഷ എഴുതിയത് 3571 പേര്‍

ആലപ്പുഴ: സാക്ഷരത മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ മികവുത്സവം സാക്ഷരതാ പരീക്ഷ 3571 പേര്‍ എഴുതി. ജില്ല പഞ്ചായത്തിന്‍റെ അതുല്യം ആലപ്പുഴ പദ്ധതിയിലൂടെ സാക്ഷരത പരീക്ഷ എഴുതിയ 756 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതലാളുകള്‍ പരീക്ഷയെഴുതിയത്​ മുതുകുളം ബ്ലോക്കിലാണ് -482. ഏറ്റവും കുറവ് ചെങ്ങന്നൂര്‍ നഗരസഭയിൽ -17. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ 92 വയസ്സുകാരനായ പത്മനാഭപിള്ളയാണ് പ്രായംകൂടിയ പഠിതാവ്​. പരീക്ഷ എഴുതിയവരില്‍ 2918 പേര്‍ വനിതകളാണ്. 594 പേര്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരും 16 പേര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരുമാണ്. 118 കേന്ദ്രത്തിലാണ് പരീക്ഷ നടന്നത്. ഏപ്രില്‍ 30ന് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പരീക്ഷഫലം പ്രഖ്യാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.