സഹകരണ ബാങ്ക് തട്ടിപ്പ്: സമരം 33ാം ദിവസത്തിലേക്ക്

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ കോടികളുടെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ ബാങ്ക് ഹെഡ് ഓഫിസിനുമുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം 32 ദിവസം പിന്നിട്ടു. സമരം ചെയ്യുന്ന നിക്ഷേപകര്‍ എല്ലാംതന്നെ പ്രായാധിക്യം ചെന്നവരാണ്. കോവിഡ് മഹാമാരി വ്യാപകമാകുന്ന സമയത്തും ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കിയിരിക്കുന്നവര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ തിരികെ ലഭിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന്​ പറഞ്ഞു. 32ാം ദിന സമരം കൂട്ടായ്മ പ്രതിനിധി എച്ച്.എന്‍. വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍ പിള്ള അധ്യക്ഷത വഹിച്ചു. രാജേന്ദ്ര പ്രസാദ്, എച്ച്.എം. വിജയന്‍, ശ്രീവത്സന്‍, അബ്ബാസ്, സൈമണ്‍ വര്‍ഗീസ്, രംഗരാജ്, ഇന്ദിര സജി, രജ്ജു ജയകുമാര്‍, പ്രഭ ബാബു എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ തട്ടിപ്പിനിരയായ നിക്ഷേപകര്‍ നടത്തുന്ന 32ാം ദിവസ സത്യഗ്രഹസമരം കൂട്ടായ്മ പ്രതിനിധി എച്ച്.എന്‍. വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.