തോട്ടപ്പള്ളി കരിമണൽ ഖനനവിരുദ്ധ സമരം 306 ദിവസം പിന്നിട്ടു

ആലപ്പുഴ: കരിമണൽ ഖനനവിരുദ്ധ ഏകോപനസമിതിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ നടക്കുന്ന റിലേ സത്യഗ്രഹ സമരം 306 ദിവസം പിന്നിട്ടു. യൂനിവേഴ്സൽ സർവിസ് എൻവയൺമെന്‍റൽ അസോസിയേഷൻ ഗ്ലോബൽ ഓർഗനൈസിങ് സെക്രട്ടറി അനസ് എച്ച്. അഷറഫ് നേതൃത്വം നൽകി. സംസ്ഥാന പ്രസിഡന്‍റ്​ എം. ഷരീഫ് ഉദ്ഘാടനം ചെയ്തു. കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി ചെയർമാൻ സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. യൂനിവേഴ്സൽ സർവിസ് എൻവയൺമെന്റൽ അസോസിയേഷൻ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി മാന്നാർ അയ്യൂബ്, സംസ്ഥാന സെക്രട്ടറി റിയാസ് പുലരിയിൽ, ഐ.എസ്.എം ജില്ല സെക്രട്ടറി ഷഹീർ ഫാറൂഖി, ഏകോപന സമിതി വൈസ് ചെയർമാൻ ബി. ഭദ്രൻ തുടങ്ങിയവർ സംസാരിച്ചു. APL KARIMANAL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.