ഹരിപ്പാട്: നഗരസഭയും ഭക്ഷ്യസുരക്ഷ-ഫിഷറീസ് വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനയിൽ പഴകിയതും ഫോർമാലിൻ കലർന്നതുമായ 300 കിലോയോളം മത്സ്യം പിടികൂടി. കെ.എൽ 42 ജി 1799 നമ്പറിലുള്ള ഇൻസുലേറ്റഡ് വാഹനത്തിൽനിന്നാണ് മത്സ്യം പിടികൂടിയത്. പുലർച്ച മുതൽ പരിശോധന ആരംഭിച്ചിരുന്നു. കമീഷൻ കച്ചവടക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് മത്സ്യവുമായി എത്തിയ വാഹനങ്ങൾ പലതും മാർക്കറ്റിലേക്ക് പ്രവേശിക്കാതെ കടന്നുപോവുകയായിരുന്നു. പിന്നീട് റോഡിൽ നടത്തിയ പരിശോധനയിലാണ് ആർ.കെ ജങ്ഷനും മറുതാമുക്കിനും സമീപം നിർത്തിയിട്ട നിലയിൽ വാഹനം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഹരിപ്പാട് നഗരസഭ ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകൾ റെയ്ഡ് നടത്തി വിവിധ ഇടങ്ങളിൽനിന്ന് മത്സ്യം പിടിച്ചെടുത്ത് പിഴ ഈടാക്കിയിരുന്നു. ഹരിപ്പാട് നഗരസഭ പ്രദേശത്ത് അനധികൃതമായും ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ അടങ്ങുന്ന മത്സ്യം വിപണനം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ കെ.എം. രാജു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.