ആലപ്പുഴ: ജില്ലയില്‍ 2967പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2763 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 20 ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് ബാധിതരായി. 183 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1114 പേര്‍ രോഗമുക്തരായി. നിലവില്‍ 16,692പേര്‍ ചികിത്സയില്‍ കഴിയുന്നു. തിങ്കളാഴ്ച 2074 പേർക്കായിരുന്നു കോവിഡ് ബാധിച്ചത്. രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് കണക്ക്. ബജറ്റിൽ പ്രതീക്ഷയും നിരാശയും -വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ: കേന്ദ്ര ബജറ്റിൽ എം.എസ്.എം.ഇ മേഖലക്ക് രണ്ട് ലക്ഷം കോടി നീക്കി വെച്ചതിൽ വ്യാപാര മേഖലയെ കൂടി ഉൾപ്പെടുത്തിയ നടപടി വ്യാപാരി സമൂഹത്തിനും പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാൽ, 2020 മുതൽ തുടർന്നുവരുന്ന കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാര മേഖലക്ക്, ബാങ്ക് പലിശ ഇനത്തിൽ ഇളവുകളൊന്നും പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണ്. മഹാമാരിയിൽ രാജ്യത്താകെ രണ്ട് ലക്ഷത്തിലധികം വ്യാപാരികൾ വ്യാപാരം നിർത്തിപ്പോകുകയും ആയിരക്കണക്കിന് വ്യാപാരികൾ ജീവനൊടുക്കുകയുമുണ്ടായി. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികളുടെ കുടുംബത്തെ സഹായിക്കുന്ന ഒരു നിർദേശവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ഖേദകരമാണ്. തെറ്റായ റിട്ടേൺ സമർപ്പിച്ച ആദായ നികുതിദായകർക്ക് തിരുത്തി സമർപ്പിക്കാൻ രണ്ട് വർഷത്തെ സാവകാശം നൽകിയപ്പോൾ, ജി.എസ്.ടി നിയമത്തിലെ കർക്കശമായ വകുപ്പുകൾ മൂലവും അജ്ഞത മൂലവും ജി.എസ്.ടി. പോർട്ടലിലെ തകരാറുകൾ കാരണവും ഉണ്ടായ തെറ്റുകൾ നിമിത്തം ലക്ഷക്കണക്കിന് വ്യാപാരികൾ പലിശയിനത്തിലും പിഴയിനത്തിലും കോടികൾ അടയ്ക്കേണ്ട സ്ഥിതിയാണ്. ഇത്തരത്തിലുള്ള റിട്ടേണുകൾ തിരുത്തുന്നതിനുള്ള സാവകാശം നൽകാത്തത് നിരാശാജനകമായ നടപടിയാണെന്ന് സംസ്ഥാന ജന. സെക്രട്ടറി രാജു അപ്സര ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.