അരൂരിന്‍റെ ആദരം 26ന്​

തുറവൂർ: 2020-21 അധ്യയനവർഷത്തിൽ ഉന്നതവിജയം നേടിയ അരൂർ മണ്ഡലത്തിലെ വിദ്യാർഥിപ്രതിഭകളെ ഈ മാസം 26ന് കുത്തിയതോട് ഇ.സി.കെ യൂനിയൻ ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന അരൂരിന്‍റെ ആദരം പരിപാടിയിൽ ആദരിക്കുമെന്ന്​ ദലീമ ജോജോ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ്​ ടു തുടങ്ങിയ പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കും മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവു പുലർത്തിയ പ്രതിഭകളെയും അവാർഡ് നേടിയ അധ്യാപകരെയും ആദരിക്കും. വാർത്തസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ആർ. ജീവൻ, കോഓഡിനേറ്റർ ഡോ. മഞ്ജുഷ ഇമ്മാനുവൽ, പ്രോഗ്രാം കൺവീനർ എൻ.ജി. ദിനേഷ് കുമാർ, വൈസ് ചെയർമാൻ അനിൽകുമാർ, സംഘടന പ്രതിനിധി സജീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.