എ.ഐ.എസ്.എഫ് ജില്ല സമ്മേളനം 26ന്

ആലപ്പുഴ: കായംകുളത്ത് നടക്കും. രാവിലെ 9.30ന് സി.കെ. സതീഷ് കുമാർ നഗറിൽ (ടൗൺ ഹാൾ) സംസ്ഥാന പ്രസിഡൻറ്​ ജെ.അരുൺ ബാബു പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എ.അജികുമാർ സ്വാഗതം പറയും. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, ജി.കൃഷ്ണപ്രസാദ്‌, പി.വി. സത്യനേശൻ, എം.കെ. ഉത്തമൻ, എ.ഷാജഹാൻ, എൻ.സുകുമാരപിള്ള, കെ.ഋഷിരാജ്, എ.എ. റഹീം, പി.എസ്. സന്തോഷ് കുമാർ, എ.ശോഭ, വി.പ്രശാന്തൻ, സനൂപ് കുഞ്ഞുമോൻ, രഞ്ജിത്ത്, സി.എ. അരുൺകുമാർ, വിപിൻദാസ് തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന പ്രസിഡൻറ്​ പി.കബീർ സംഘടനാ റിപ്പോർട്ടും ജില്ല സെക്രട്ടറി അസ്‌ലംഷാ പ്രവർത്തന റിപ്പോർട്ടും ജില്ല പ്രസിഡൻറ്​ യു.അമൽ ഭാവിപ്രവർത്തന പരിപാടിയും അവതരിപ്പിക്കും. സ്വാഗതസംഘം കൺവീനർ ജെ.ആദർശ് നന്ദി പറയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.