ആലപ്പുഴ: ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ല പുസ്തകോത്സവം 23 മുതൽ 25 വരെ ആലപ്പുഴ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ന് ചലച്ചിത്രകാരൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എൽ.എ വായനമത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. നഗരസഭ അധ്യക്ഷ സൗമ്യരാജ് ആദ്യ വിൽപന നടത്തും. 24ന് രാവിലെ 9.30ന് കവിയരങ്ങ് ഡോ. അമൃത ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് പഴയപാട്ടുകൾ, 3.30ന് മാധ്യമ സെമിനാർ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ ഒമ്പതിന് ഫോക്ലോർ സെമിനാർ അഡ്വ. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് അലിയാർ എം. മാക്കിയിൽ, വൈസ് പ്രസിഡന്റ് ദീപ്തി അജയകുമാർ, അജയ സുധീന്ദ്രൻ, ജി. കൃഷ്ണകുമാർ, ടോജോ സെബാസ്റ്റ്യൻ, കെ.കെ. സുലൈമാൻ എന്നിവർ പങ്കെടുത്തു. ടി.ടി.ഐ, പി.പി.ടി.ടി.ഐ ജില്ല കലോത്സവം 23ന് ആലപ്പുഴ: ടി.ടി.ഐ, പി.പി.ടി.ടി.ഐ ജില്ല കലോത്സവം ആലപ്പുഴ ഗവ. ടി.ടി.ഐയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. മൂന്നു വേദികളിലായി 10 ടി.ടി.ഐ, രണ്ട് പി.പി.ടി.ടി.ഐ എന്നിവിടങ്ങളിൽനിന്ന് ഇരുന്നൂറിലേറെ മത്സരാർഥികൾ പങ്കെടുക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പി. മുഹമ്മദ് ഫൈസൽ, ആലപ്പുഴ നഗരസഭ കൗൺസിലർമാരായ പി. രതീഷ്, സിമി ഷാഫിഖാൻ, ഡി.ഇ.ഒ ലിറ്റിൽ തോമസ്, ബിനോയ് വർഗീസ്, കെ. ഷിഹാബ് നൈന, കെ. ഹഫ്സ, വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.