കുട്ടനാടി​െൻറ സമഗ്ര വികസനം: മന്ത്രിതല യോഗം 22ന്​

കുട്ടനാടി​ൻെറ സമഗ്ര വികസനം: മന്ത്രിതല യോഗം 22ന്​ ആലപ്പുഴ: കുട്ടനാടി​ൻെറ സമഗ്ര വികസനം സാധ്യമാക്കാനും വെള്ളപ്പൊക്ക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന​ും മന്ത്രിതല യോഗം ചേരുമെന്ന്​ മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മറ്റു മന്ത്രിമാരായ പി. പ്രസാദ്‌, കെ. രാജന്‍, റോഷി അഗസ്​റ്റിന്‍ എന്നിവരും മറ്റ് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും 22ന് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തില്‍ നടക്ക​​ുന്ന യോഗത്തില്‍ പങ്കെടുക്കും. കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മഴക്കാലത്തെ വെള്ളപ്പൊക്കം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കുട്ടനാട്, അരൂര്‍, ചേര്‍ത്തല മേഖലകളിലെ വേലിയേറ്റം, കുട്ടനാട്ടിൽ വിവിധ വകുപ്പുകള്‍ നടത്തുന്ന പദ്ധതികളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.