ആലപ്പുഴ: സി.പി.ഐ ജില്ല സമ്മേളനം ഈമാസം 21 മുതൽ 24വരെ ഹരിപ്പാട് നാരകത്തറ ഗ്രീൻപാലസിൽ നടക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പ്രതിഭാസംഗമം കവി ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ.പി.കെ. ജനാർദനക്കുറുപ്പ് അധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ. മേദിനി, വയലാർ ശരത്ചന്ദ്രവർമ എന്നിവരെ ആദരിക്കും. 22ന് വൈകീട്ട് അഞ്ചിന് പതാക, ദീപശിഖ, ബാനർ, കൊടിമരജാഥകളുടെ സംഗമം. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള പതാകജാഥ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ ജാഥ നയിക്കും. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ബാനർ ജാഥ ജില്ല എക്സിക്യൂട്ടീവ് അംഗം പി. ജ്യോതിസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ ജാഥ നയിക്കും. വെണ്മണി ചാത്തന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ബാനർ ജാഥ സംസ്ഥാന കൗൺസിൽ അംഗം കെ.എം. ചന്ദ്രശർമ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം കെ.എസ്.രവി ജാഥ നയിക്കും. വള്ളികുന്നം സി.കെ. കുഞ്ഞിരാമന്റെ സ്മൃതി മണ്ഡപത്തിൽനിന്നുള്ള ദീപശിഖാപ്രയാണം സംസ്ഥാന കൗൺസിൽ അംഗം ജോയിക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം എ.ഷാജഹാൻ ജാഥ നയിക്കും. പൊതുസമ്മേളന നഗരിയിൽ ദീപശിഖ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസും പതാക ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശനും ബാനർ ജില്ല അസി. സെക്രട്ടറി ജി.കൃഷ്ണപ്രസാദും കൊടിമരം സംസ്ഥാന കൗൺസിൽ അംഗം എൻ.രവീന്ദ്രനും ഏറ്റുവാങ്ങും. വൈകീട്ട് അഞ്ചിന് എൻ.സുകുമാരപിള്ള പതാക ഉയർത്തും. പൊതുസമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് ഇപ്റ്റയുടെ നാടൻ പാട്ടുകൾ. 23ന് രാവിലെ 10.30ന് പി.കെ. മേദിനി പതാക ഉയർത്തും. 11ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ, സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ, മന്ത്രി പി. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. 24ന് പ്രതിനിധി സമ്മേളനം തുടരും. വാർത്തസമ്മേളനത്തിൽ ജില്ലസെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജില്ല അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി.കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.