ആലപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണ പരിപാടി 'മികവ് 2021' ഏപ്രിൽ ഒന്നിന് രാവിലെ പതിനൊന്നിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സ്യഫെഡ് ജില്ല ഓഫിസിൻെറ ആഭിമുഖ്യത്തിൽ ആലപ്പുഴ കർമസദൻ ഹാളിൽ നടക്കുന്ന പുരസ്ക്കാര വിതരണ ചടങ്ങ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വി.ആർ. രമേശ് സംസ്ഥാന എൻഡോവ്മെന്റ് പുരസ്കാര വിതരണം എ.എം. ആരിഫ് എം.പി നിർവഹിക്കും. എച്ച്. സലാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, നഗരസഭ അധ്യക്ഷ സൗമ്യ രാജ്, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ദിനേശ് ചെറുവട്ട് തുടങ്ങിയവർ സംബന്ധിക്കുമെന്ന് മത്സ്യഫെഡ് ജില്ല മാനേജർ ബി. ഷാനവാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.