p2 leadddddd * പട്ടികജാതി തൊഴിലാളികൾക്ക് മാത്രം കിട്ടേണ്ടത് 94 കോടി ആലപ്പുഴ: മാസങ്ങളായി കൂലി കിട്ടാത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 180.89 കോടി രൂപ. കേന്ദ്രസർക്കാറിൽനിന്ന് ആവശ്യമായ പണം അനുവദിക്കാൻ വൈകുകയാണ്. പട്ടികജാതി തൊഴിലാളികൾക്കാണ് കൂടുതൽ കുടിശ്ശിക. ഇതുവരെയുള്ള കണക്കനുസരിച്ച് ഈ വിഭാഗത്തിന് ലഭിക്കാനുള്ളത് 94 കോടി രൂപയാണ്. പൊതു വിഭാഗത്തിന്‍റെ കുടിശ്ശിക 80.43 കോടിയും. പട്ടിക വർഗക്കാരുടെ കൂലി കുടിശ്ശിക 6.46 കോടിയാണ്. പുതുക്കിയ ലേബർ ബജറ്റ് കേന്ദ്രസർക്കാർ അംഗീകരിച്ച് തുക അനുവദിക്കാൻ വൈകുന്നതാണ് കുടിശ്ശിക വരാൻ കാരണമെന്ന് സംസ്ഥാന തൊഴിലുറപ്പ് മിഷൻ അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ നിരന്തരം കേന്ദ്ര അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും നടപടി വൈകുകയാണ്. 2019-20 ലെ തൊഴിലാളികളുടെ എണ്ണമനുസരിച്ചാണ് കേന്ദ്രസർക്കാർ 2020-21ലെ ലേബർ ബജറ്റ് മുൻകൂർ തയാറാക്കിയത്. എന്നാൽ, പട്ടികജാതിക്കാരായ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞവർഷം 15.46 ശതമാനം വർധിച്ചിരുന്നു. ഇത് കണക്കിലെടുത്തില്ലെന്ന് മാത്രമല്ല ഇപ്പോൾ വർധന 18 ശതമാനത്തിന് മുകളിലെത്തുകയും ചെയ്തു. പഴയ കണക്കനുസരിച്ച് അനുവദിച്ച തുക തീർന്നതോടെ ഈ വിഭാഗത്തിൽ നല്ലൊരു ശതമാനത്തിനും കൂലി കുടിശ്ശികയായി. ലേബർ ബജറ്റ് പുതുക്കുമ്പോൾ ഈ പ്രശ്നം പരിഹരിക്കും. പട്ടികജാതി, പട്ടികവർഗം, മറ്റുള്ളവർ എന്നിങ്ങനെ വെവ്വേറെയാണ് കേന്ദ്ര സർക്കാർ പണം അനുവദിക്കുന്നത്. പുതിയ ബജറ്റ് അംഗീകരിച്ചാലുടൻ തുക അനുവദിക്കാനാകും. ഇതിന് ശേഷമാകും പട്ടികവിഭാഗങ്ങൾക്ക് കുടിശ്ശിക തീർത്ത് തുക കിട്ടുക. ജില്ലയിലാകെ പിന്നിട്ട വർഷം തൊഴിലുറപ്പ് പദ്ധതിയിൽ സൃഷ്ടിച്ചത് 76.53 തൊഴിൽ ദിനങ്ങളാണ്. തൊഴിൽ ദിനങ്ങളിലെ പ്രവൃത്തികൾ നടത്തുന്നതിൽ 115 ശതമാനം വളർച്ചയാണ് ജില്ല നേടിയത്. ഇത് സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതലാണ്. 21-22 സാമ്പത്തിക വർഷം ഇതുവരെ കണക്കനുസരിച്ചാണ് 76.53 തൊഴിൽദിനങ്ങൾ. കഴിഞ്ഞ ലേബർ ബജറ്റിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ചത് 7.5 കോടി തൊഴിൽദിനങ്ങളാണ്. എന്നാൽ, പുതിയ കണക്കനുസരിച്ച് 8.02 കോടി ദിനങ്ങളാണുള്ളത്. കോവിഡ് വ്യാപനം കുറഞ്ഞപ്പോൾ കൂടുതൽപേർ തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്കിറങ്ങിയതാണ് കാരണം. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ബജറ്റ് പുതുക്കി കേന്ദ്ര അംഗീകാരത്തിന് നൽകിയത്. --------- എസ്.ബി.ഐയിൽ ഗർഭിണികളുടെ നിയമന വിലക്കിനെതിരെ മഹിള സാംസ്കാരിക സംഘടന ആലപ്പുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗർഭിണികളെ നിയമിക്കുന്നതിന് കർശന നിയന്ത്രണം കൊണ്ടുവന്ന നടപടിയിൽ അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഗർഭിണിയാണെങ്കിൽ മൂന്നുമാസം മുതൽ പ്രസവം കഴിഞ്ഞ് നാലുമാസം വരെ വനിത ഉദ്യോഗാർഥികൾക്ക് നിയമനവും നിലവിലെ ജീവനക്കാർക്ക് പ്രമോഷനും നൽകരുതെന്ന എസ്.ബി.ഐ നടപടി അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. മുതലാളിത്ത കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിൽ പരമാവധി ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അങ്ങേയറ്റം തൊഴിലാളിവിരുദ്ധ നയങ്ങളാണ് പൊതുമേഖല സ്ഥാപനമായ എസ്.ബി.ഐ നടപ്പാക്കുന്നത്. ജീവനക്കാർക്ക് വലിയ ജോലിഭാരവും സമ്മർദവുമാണ് ഈ നയം വരുത്തിവെക്കുന്നത്. ഇത്തരം നയങ്ങൾ ബാങ്ക് സ്വകാര്യവത്കരണത്തിന്റെ മുന്നോടിയാണെന്നും സംഘടന കുറ്റപ്പെടുത്തി. തൊഴിലാളിവിരുദ്ധ - സ്ത്രീവിരുദ്ധ നീക്കത്തിൽനിന്ന് എസ്.ബി.ഐയും കേന്ദ്രസർക്കാറും പിന്തിരിയണമെന്ന് അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡന്‍റ് എസ്. സൗഭാഗ്യ കുമാരി, സെക്രട്ടറി കെ.എം. ബീവി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.