രേഖകളില്ലാത്ത 18 പവൻ പിടികൂടി

ആലപ്പുഴ: രേഖകളില്ലാതെ അനധികൃതമായി ഹാൾമാർക്ക് ചെയ്യുന്നതിന്​ കൊണ്ടുവന്ന 18 പവൻ പിടികൂടി. ശനിയാഴ്ച രാത്രി 8.45നാണ്​ സംഭവം. ജി.എസ്.ടി ഇന്റലിജൻസ് സ്ക്വാഡ്​ നടത്തിയ പരിശോധനയിൽ മുല്ലക്കലിലെ ഹാൾമാർക്കിങ്​ സ്ഥാപനത്തിന്​ മുന്നിൽനിന്നാണ്​​ സ്വർണം പിടികൂടിയത്. മുല്ലക്കലിൽ പ്രവർത്തിക്കുന്ന രണ്ട് ജ്വല്ലറിയിൽനിന്നാണ് സ്വർണം എത്തിച്ചതെന്ന് കൊണ്ടുവന്ന ആൾ ഉദ്യോഗസ്ഥർക്ക്​ മൊഴി നൽകി. ഇതേതുടർന്ന്​​ നടത്തിയ പരിശോധനയിൽ സ്വർണത്തിന് രേഖകൾ ഇല്ലെന്ന്​ കണ്ടെത്തി. അനധികൃതമായി എത്തിച്ച സ്വർണം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഏഴര ലക്ഷം രൂപ പിഴയടച്ചാൽ വിട്ടുനൽകും. അല്ലെങ്കിൽ സർക്കാറിലേക്ക് കണ്ടുകെട്ടും. ജി.എസ്.ടി ഇന്റലിജൻസ് ചെങ്ങന്നൂർ സ്ക്വാഡ് അംഗങ്ങളായ ജെ. ഉദയകുമാർ, ആർ. പ്രമോദ്, ഡി. രാജേഷ്, എസ്. സജീവ് കുമാർ എന്നിവർ നേതൃത്വം നൽകി. ചരിത്രം മാറ്റിമറിക്കുന്നതിനെതിരെ ജാഗ്രത വേണം -മന്ത്രി സജി ചെറിയാന്‍ ആലപ്പുഴ: ചരിത്രവും സാഹിത്യവും സംസ്കാരവുമൊക്കെ മാറ്റിമറിക്കപ്പെടുന്ന അപകടകരമായ പ്രവണതക്കെതിരെ ജാഗ്രത വേണമെന്ന്​ മന്ത്രി സജി ചെറിയാന്‍. ജില്ല ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്ര വസ്തുതകള്‍ അറിയുന്ന, നാടിനോട് പ്രതിബദ്ധതയുള്ള പ്രബുദ്ധമായ ഒരുസമൂഹത്തിന് മാത്രമേ ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കൂ. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന രീതിയില്‍ മനസ്സുകളെ സജ്ജമാക്കാന്‍ ഊര്‍ജിത പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു വിഷയം അവതരിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് അലിയാർ എം. മാക്കിയിലിനെ മന്ത്രി ആദരിച്ചു. ജില്ലതല വായനോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം ലൈബ്രറി കൗണ്‍സില്‍ സ്​റ്റേറ്റ്​ എക്‌സിക്യൂട്ടിവ് അംഗം ജി. കൃഷ്ണകുമാര്‍ വിതരണം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ എ.എസ്. കവിത, ലൈബ്രറി കൗണ്‍സില്‍ ജില്ലസെക്രട്ടറി ടി. തിലകരാജ്, വൈസ് പ്രസിഡന്‍റ് ദീപ്തി അജയകുമാര്‍, മാലൂര്‍ ശ്രീധരന്‍, കെ.കെ. സുലൈമാന്‍, ഹരീന്ദ്രനാഥ് തായങ്കരി, എസ്. ആസാദ്, ഇലിപ്പക്കുളം രവീന്ദ്രന്‍, ടി.എസ്. താഹ, അനന്തു രമേശന്‍, എസ്.വി. ബാബു, പി. അജിത്ത്, മുഹമ്മ രവീന്ദ്രനാഥ്, ഗോപി ബുധനൂര്‍, വി.ടി. വിജയന്‍, അജയ സുധീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. APL saji cheriyan minister ജില്ല ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി സജി ചെറിയാൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.