ജില്ലയില്‍ 15 പേര്‍ക്കുകൂടി കോവിഡ്

ആലപ്പുഴ: സ്ഥിരീകരിച്ചു. 14 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 പേര്‍ രോഗമുക്തരായി. നിലവില്‍ 87 പേര്‍ ചികിത്സയില്‍ കഴിയുന്നു. ലോകാരോഗ്യ ദിനാചരണം ഇന്ന് ആലപ്പുഴ: ലോകാരോഗ്യ ദിനാചരണത്തി‍ൻെറ ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. രേണുരാജ്, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 'നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം' എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനസന്ദേശം. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ സ്വന്തമായി കൃഷി ചെയ്ത പഴം, പച്ചക്കറി വിഭവങ്ങളുടെ പ്രദര്‍ശനം, വിപണനം, ബോധവത്കരണ സന്ദേശങ്ങളുടെ പ്രദര്‍ശനം, ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.