കഞ്ഞിക്കുഴിയില്‍ എല്ലാ വീടുകളിലും 15ന്​ ദേശീയഗാനം ആലപിക്കും

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികദിനത്തില്‍ ചട്ടങ്ങള്‍ പാലിച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ദേശീയഗാനം ആലപിക്കും. കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ദേശീയഗാനം ആലപിക്കുക. ഇതിനായി പതിനായിരത്തോളം വീടുകളിൽ ദേശീയഗാനം അച്ചടിച്ചു നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയനും വൈസ് പ്രസിഡന്റ് എം. സന്തോഷ്‌കുമാറും പറഞ്ഞു. എല്ലാ വീടുകളിലും ദേശീയപതാകയും ഉയര്‍ത്തും. കുടുംബശ്രീയുടെ തയ്യല്‍ യൂനിറ്റുകളില്‍ തയാറാക്കിയ പതാകകള്‍ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിക്കും. സ്വാതന്ത്ര്യദിന പരിപാടികളുടെ വിളംബരത്തിന്റെ ഭാഗമായി വ്യാഴം എല്ലാ വാര്‍ഡിലും മാനവ സൗഹൃദ റാലിയും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.