ചേര്‍ത്തല: കൃഷിമന്ത്രി പി. പ്രസാദിന്റെ ചേര്‍ത്തല നിയോജകമണ്ഡലം ക്യാമ്പ് ഓഫിസ് 13ന് വൈകിട്ട് അഞ്ചിന് സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. നഗരത്തില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുസമീപം ഗാന്ധി ബസാര്‍ വ്യാപാര സമുച്ചയത്തിലാണ് ഓഫിസ്. പൊതുജനങ്ങളുടെ പരാതികളും വികസന നിര്‍ദേശങ്ങളും സ്വീകരിക്കുന്ന പൊതുജന സേവനകേന്ദ്രമായി ഓഫിസ് പ്രവർത്തിക്കുമെന്ന് മന്ത്രി പി. പ്രസാദ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭയിലെയും പഞ്ചായത്തുകളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓഫിസില്‍ പ്രത്യേക സംവിധാനങ്ങള്‍ സജ്ജീകരിച്ച് ഓരോരുത്തര്‍ക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓഫിസ് ഉദ്ഘാടനത്തിനൊപ്പം www.nammudecherthala.com എന്ന സോഫ്റ്റ് വെയറും പ്രവര്‍ത്തനം തുടങ്ങും. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ തല്‍സ്ഥിതി അറിയാനും നല്‍കിയ പരാതികളുടെ പുരോഗതി എസ്.എം.എസിലൂടെ അറിയിക്കാനും ഇതിലൂടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ എ.എം. ആരിഫ് എം.പി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ല പഞ്ചായത്ത് അംഗം എന്‍.എസ്. ശിവപ്രസാദും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.