ആലപ്പുഴ: തണ്ണീർമുക്കം ബണ്ട് തുറക്കണമെന്ന് ആവശ്യപ്പെട്ട് ധീവരസഭ ആലപ്പുഴ, കോട്ടയം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിെല സമരപ്രഖ്യാപന കൺെവൻഷൻ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തണ്ണീർമുക്കം ഇറിഗേഷൻ ഓഫിസിന് സമീപം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് എ. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും. കുട്ടനാട് കായൽ കൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ വിഷയം അവതരിപ്പിക്കും. തണ്ണീർമുക്കം ബണ്ടിൻെറ ഷട്ടറുകൾ ഒരുവർഷം പൂർണമായും തുറന്നിടുക, വേലിയേറ്റം മൂലം ദുരിതമനുഭവിക്കുന്ന തീരമേഖലയെ കരിങ്കൽഭിത്തി കെട്ടി സംരക്ഷിക്കുക, കുട്ടനാടൻ പാടശേഖരങ്ങളിൽനിന്ന് പുറന്തള്ളുന്ന പോളപ്പായൽ അടിയന്തരമായി നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ എൻ.ആർ. ഷാജി, സി. ഗോപിനാഥ്, വി.എം. ഷാജി, എ.എസ്. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് സ്പെഷൽ സർവിസ് ആലപ്പുഴ: ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവത്തിൻെറ ഭാഗമായി ആലപ്പുഴ ഡിപ്പോയിൽനിന്ന് ഈ മാസം 19 മുതൽ കെ.എസ്.ആർ.ടി.സി സ്പെഷൽ ബസ് സർവിസ് നടത്തും. രാവിലെ ആറിന് പുറപ്പെടും. വൈക്കം, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും ദർശനസൗകര്യമുണ്ടാകും. വൈകീട്ട് മൂന്നിന് തിരിച്ചെത്തും. ഒരാൾക്ക് 350രൂപയാണ് നിരക്ക്. സീറ്റുകൾ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യണം. ഫോൺ: 0477 2252501, 9895505815, 7012066500, 8547556142.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.