കുടുംബശ്രീ സി.ഡി.എസ്​ തെരഞ്ഞെടുപ്പ്​; 12 ഇടത്ത്​ ബാലറ്റിലൂടെ വിജയികളെ കണ്ടെത്തി

ആലപ്പുഴ: മാറ്റിവെച്ച ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്​ തെരഞ്ഞെടുപ്പ്​ പൂർത്തിയായി. 80 സി.ഡി.എസുകളിൽ 12 ഇടത്ത്​ ബാലറ്റിലൂടെയാണ്​ വിജയികളെ ക​ണ്ടെത്തിയത്​. മറ്റിടങ്ങളിൽ ഐകകണ്​ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്​. അഞ്ച്​ വാർഡ്​ വീതമുള്ള ക്ലസ്റ്ററുകൾ തിരിച്ചായിരുന്നു തെരഞ്ഞെടുപ്പ്​. ആദ്യം എ.ഡി.എസ്​ ഭാരവാഹികൾ ചേർന്ന്​ സി.ഡി.എസ്​ പ്രതിനിധിയെ തെരഞ്ഞെടുത്തു. പ്രതിനിധികൾ ചെയർപേഴ്​സൻ, വൈസ്​ ചെയർപേഴ്​സൻ സ്ഥാനത്തേക്കുള്ളവരെ തെരഞ്ഞെടുത്തു. ഈ മാസം 21ന്​ പുതിയ സി.ഡി.എസ്​ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്യും. കോവിഡ്​ വ്യാപനത്തിൽ ജില്ല ബി കാറ്റഗറിയിൽ ഉൾപ്പെട്ടതോടെ ജനുവരി 25ന്​ നടക്കേണ്ട തെരഞ്ഞെടുപ്പാണ്​ വെള്ളിയാഴ്ച നടന്നത്​. മുതുകുളത്ത്​ ഒമ്പതുവർഷത്തിനുശേഷമാണ്​ സി.ഡി.എസ്​ നിലവിൽവന്നത്​. 2013ൽ സാമ്പത്തിക ക്രമ​ക്കേടിനെത്തുടർന്ന്​ വിജിലൻസ്​ കേസ്​ രജിസ്റ്റർ ചെയ്തതോടെ സി.ഡി.എസ്​ പിരിച്ചുവിട്ടു. പിന്നീട്​ അതേവർഷവും 2017ലും തെരഞ്ഞെടുപ്പ്​ നടന്നെങ്കിലും സി.ഡി.എസ്​ രൂപവത്കരിച്ചില്ല. ഇവിടെ വീണലക്ഷ്മിയെ ചെയർപേഴ്​സനായും ലക്ഷ്മി രാജേഷിനെ വൈസ്​ ചെയർപേഴ്​സനായും തെരഞ്ഞെടുത്തു. കായംകുളം: നിയോജക മണ്ഡലത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയം. നഗരസഭ, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകളാണ് ഇടതുപക്ഷം നേടിയത്. കൃഷ്ണപുരത്ത് മാത്രമാണ് യു.ഡി.എഫിന് ആശ്വാസമായി പ്രസിഡന്‍റ്​ പദവി ലഭിച്ചത്. ഇവിടെ വൈസ് പ്രസിഡന്‍റ്​ സ്ഥാനം ഇടതിന് ലഭിച്ചു. നഗരസഭ വെസ്റ്റിൽ പ്രസിഡന്‍റായി ജെ. സരസ്വതിയും വൈസ് പ്രസിഡന്‍റായി നിസ ലത്തീഫിനെയും ഈസ്റ്റിൽ പ്രസിഡൻറായി എ. ഷീബയും വൈസ് പ്രസിഡന്‍റായി പി. ചന്ദ്രകുമാരിയും വിജയിച്ചു. പത്തിയൂരിൽ മണിയമ്മ (പ്രസി.) രമ അഭിലാഷ് (വൈസ്​ പ്രസി). കണ്ടല്ലൂരിൽ പ്രീജ ഹരീഷ് (പ്രസി), ശ്രീകുമാരി (വൈസ്​ പ്രസി), ദേവികുളങ്ങരയിൽ എൻ. ഇന്ദിരഭായി (പ്രസി), ശ്രീലത എസ്. തമ്പി (വൈസ്​ പ്രസി). ഭരണിക്കാവ്: വസന്ത രമേശൻ (പ്രസി), ശോഭാദാസ് (വൈസ്​ പ്രസി). കൃഷ്ണപുരം: അജിത (പ്രസി), സുനിമോൾ (വൈസ്​ പ്രസി) എന്നിങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അമ്പലപ്പുഴ: തകഴി പഞ്ചായത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്സനായി ഗീത മുരളിയെ വീണ്ടും തെരഞ്ഞെടുത്തു. ഔദ്യോഗിക സ്ഥാനാർഥി അഞ്ജുവിനെയാണ് പരാജയപ്പെടുത്തിയത്. അരൂർ: ഗ്രാമപഞ്ചായത്തിൽ സി.ഡി.എസ് ചെയർപേഴ്സനായി സി.പി.എം നിർദേശിച്ച സ്ഥാനാർഥി പരാജയപ്പെട്ടു. നിലവിൽ ചെയർപേഴ്സനായിരുന്ന രേണുക ദിനേശൻ ജയിച്ചു. സി.പി.എമ്മി​ന്‍റെ ഔദ്യോഗിക സ്ഥാനാർഥി മായ ബിജുവാണ് പരാജയപ്പെട്ടത്. വൈസ് ചെയർപേഴ്സനായി സി.പി.എമ്മിന്‍റെ ട്രീസ തോമസ് ജയിച്ചു. ദലിത്​ സമുദായ മുന്നണി ​പ്രതിഷേധ ധർണ ആലപ്പുഴ: സർക്കാർ ഉത്തരവിലൂടെ എംപ്ലോയ്​മെന്‍റ്​​ സെൽ ബിയുടെ പ്രവർത്തനം അവസാനിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച്​ ദലിത്​ സമുദായ മുന്നണി ശനിയാഴ്ച രാവിലെ 10ന്​ കലക്ടറേറ്റിന്​ മുന്നിൽ ധർണ നടത്തും. സംസ്ഥാന ട്രഷറർ ഡോ. ടി.എൻ. ഹരികുമാർ ഉദ്​ഘാടനം ചെയ്യും. എസ്​.സി, എസ്​.ടി ഉദ്യോഗ പ്രാതിനിധ്യക്കുറവ്​ കണ്ടെത്തി സ്​പെഷൽ റിക്രൂട്ട്​മെന്‍റിന്​​ നടപടി സ്വീകരിക്കുന്ന സെല്ലിന്‍റെ പ്രവർത്തനം അവസാനിപ്പിച്ചത്​ പട്ടികവിഭാഗങ്ങളുടെ ബാക്ക്​ലോഗ്​ പരിഹരിക്കുന്നതിനെ പിന്നോട്ടടിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി അരവിന്ദാക്ഷൻ മറ്റം, കെ. ഉല്ലാസ് കുമാർ, സജി കാവാലം തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.