ആലപ്പുഴ: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഞായറാഴ്ച 1,18,493 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കി. അഞ്ചു വയസ്സ് വരെയുള്ള 1,30,398 കുട്ടികളില്‍ 90.87 ശതമാനം പേര്‍ക്കും മരുന്നു നല്‍കാന്‍ സാധിച്ചു. ഇതില്‍ ജില്ലയില്‍ താമസമാക്കിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടുംബങ്ങളിലെ 663 കുട്ടികളും ഉള്‍പ്പെടുന്നു. ജില്ലതല ഉദ്ഘാടനം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എച്ച്. സലാം എം.എല്‍.എ നിര്‍വഹിച്ചു. ആശുപത്രി ആര്‍.എം.ഒ ഡോ. ഷാലിമ കൈരളിയുടെ കുഞ്ഞിനാണ് അദ്ദേഹം തുള്ളിമരുന്ന് നല്‍കിയത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ സൗമ്യ രാജ് അധ്യക്ഷയായി. ജില്ല കലക്ടര്‍ എ. അലക്‌സാണ്ടര്‍ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ എം.വി. പ്രിയ, മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ബീന രമേഷ്, കൗണ്‍സിലര്‍ പി.എസ്. ഫൈസല്‍, ജില്ല സർവെയ്ലന്‍സ് ഓഫിസര്‍ കെ. ദീപ്തി, ആര്‍.സി.എച്ച് ഓഫിസര്‍ എസ്.ആര്‍. ദിലീപ്കുമാര്‍, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ കെ.ആര്‍. രാധാകൃഷ്ണന്‍, ജില്ല മാസ് മീഡിയ ഓഫിസര്‍ പി.എസ്. സുജ, ആശുപത്രി സൂപ്രണ്ട് ഡോ. കെ. വേണുഗോപാല്‍, ബേബി കുമാരന്‍, അനില്‍കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു. മരുന്നു വിതരണത്തിനായി ജില്ലയില്‍ 1,344 ബൂത്തുകളും 37 ട്രാന്‍സിറ്റ് ബൂത്തുകളും 46 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിരുന്നു. ശേഷിക്കുന്ന കുട്ടികള്‍ക്ക് വീടുകളില്‍ തുള്ളിമരുന്ന് നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.