മരുന്നിൻെറ ഉപയോഗം നിർത്തി ആലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിയിൽ . ആശുപത്രിയിൽ പനി, ചുമ അടക്കമുള്ളവക്ക് ചികിത്സതേടിയെത്തിയ 10വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ആൻറിബയോട്ടിക് മരുന്ന് കുത്തിവെച്ചത്. ഇന്നലെയാണ് സംഭവം. സാധാരണ നൽകാറുള്ള ആൻറിബയോട്ടിക് കുത്തിവെപ്പ് എടുത്തവർക്കാണ് ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ടത്. ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയ കുട്ടികളിൽ അസ്വസ്ഥതമാറി ഭൂരിഭാഗംപേരും ആശുപത്രി വിട്ടു. ആരും ഗുരുതരാവസ്ഥയിൽ ഇല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. കുട്ടികൾക്ക് കുത്തിവെച്ച മരുന്ന് കേരള മെഡിക്കൽ സർവിസ് കോർപറേഷനിലേക്ക് പരിശോധനക്ക് അയച്ചു. പരിശോധനഫലം കിട്ടുന്നതുവരെ ഈബാച്ചിലുള്ള മരുന്നിൻെറ ഉപയോഗം ആശുപത്രിയിൽ നിർത്തിവെച്ചു. മരുന്നിൻെറ അലർജിയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.